Friday, 31 August 2012

പണ്ടൊരു കാലത്ത്.....

ഓഫീസ്സില്‍ നിന്നും വീട്ടിലേക്കുള്ള യാത്രാ മദ്ധ്യേ നിര്‍ത്തിയിട്ട ബസ്സിലിരുന്നു (പഴയ) കൊച്ചി വിമാനത്താവളം കണ്ട ത്വരയില്‍ വരച്ചത്.. (റണ്‍വേയുടെ രണ്ടരികത്തും നടുക്കും ഉണ്ടായിരുന്ന വെളുത്ത വരകള്‍ വരയ്ക്കാന്‍ വിട്ടുപോയി... പറയാതെ ശ്രദ്ധിച്ചവര്‍ ക്ഷമിക്കുക.. പറഞ്ഞറിഞ്ഞവരും) 

Monday, 27 August 2012

അരയന്നക്കിളി ചുണ്ടന്‍ തോണി..

ഹരിതഭംഗി മിനുക്കുകളോടെ..

അരയന്നത്തോണി മോടികളോടെ..

അരയന്നക്കിളി ചുണ്ടന്‍ തോണി.. അമ്മാനക്കിളി തോണി..

ഓണം2012 ഇവെന്റ്റ് കണക്കാക്കി വരച്ചു തുടങ്ങിയതാ.. പക്ഷെ മുഴുമിക്കാന്‍ കഴിഞ്ഞില്ല.. ന്നാലും...

Friday, 24 August 2012

എത്തിപ്പോയ്...

അങ്ങനെ പലേടത്തും കറങ്ങിത്തിരിഞ്ഞ് ഒടുവില്‍ ഞമ്മന്റെ ആപ്പീശിലും ഓണമെത്തി....പൂക്കളുടെ തള്ളിക്കേറിവരണ വിലയില്‍ ഓന്റെ ആശ തീര്‍ക്കാന്‍ മാത്രം കിട്ടിയ പൂക്കളോണ്ട് തീര്‍ത്തൊരു കളം.. :-))))
നിറങ്ങളകത്തുന്നു പുറത്തെക്കൊന്നു കൂട്ടിയാല്‍ :-
വെള്ളയും ഓറഞ്ചും ജമന്തി ഇതളുകള്‍, പൈന്‍മരത്തിലകള്‍, വെള്ള ജമന്തി ഇതളുകള്‍, മഞ്ഞ ജമന്തി ഇതളുകള്‍, ഓറഞ്ച് ജമന്തി ഇതളുകള്‍, കൃഷ്ണകിരീടപ്പൂക്കള്‍, അലങ്കാരച്ചെടിയുടെ ഇലകള്‍, വെള്ള ജമന്തിഇതളുകള്‍ ....

Tuesday, 21 August 2012

കറുപ്പും നീലയും...

ആദ്യകാല എം എസ് പെയിന്റ് വരകളില്‍ ഒന്ന്.. അതിരപ്പിള്ളി വെള്ളച്ചാട്ടം കണ്ടു വന്ന സന്തോഷത്തില്‍ വരച്ച്ത് :-))

Monday, 20 August 2012

വാരാന്ത്യ പഠനം..

അടിത്തട്ടില്‍ നിന്നുയര്‍ന്നു ജലപ്രതലത്തിലെത്തി പൊലിയുന്ന കുമിളകള്‍....

രാവിലെ എണീറ്റ്‌ കണ്ണും തിരുമ്മി അടുക്കള ജനല്‍ തുറന്നപ്പോള്‍ തൊടിയില്‍ കണ്ടത്..

Saturday, 18 August 2012

ഈസ്റ്റുമാന്‍ കളര്‍ (സ്കാന്‍ഡ് ഇമേജ്)

ഇത്  മാവേലിയെ പടോഗ്രാഫി ചെയ്തത്.. ക്യാമറെലുള്ള ഓപ്ഷന്‍സ് മാറി മാറി ഉപയോഗിച്ചിട്ടും തല്‍കാലം ഇങ്ങനെ കിട്ട്യൂള്ളൂ..ഇനീപ്പോ ചൊവ്വാഴ്ച വന്നിട്ട് ബാക്കി പരീക്ഷിക്കാം..
ആര്യ സംസ്കാരത്തിന്റെ വേഷവിധാന പകര്‍പ്പുകള്‍ ഇല്ലാത്താ BIS 916 ഹാള്‍മാര്‍ക്ക് ദ്രാവിഡ മാവേലി എന്‍റെ ഭാവനയില്‍ ...  Thursday, 16 August 2012

വര്‍ണ്ണ ശബള ഭാരതം..

ഗ്രാനീസ് കിച്ചന്‍ പ്രകാരം ഈ കറിയുടെ പേര് ഭാരതം എന്നാണു..

കറിനാമ കൌതുകം കാരണം പലവുരു ചോദിച്ചിട്ടും ഇങ്ങനൊരു പേര് കറിക്കുണ്ടാവാന്‍ വഴിവച്ച കാരണം പറഞ്ഞു കേട്ടില്ല..

Wednesday, 15 August 2012

അവധി ദിനത്തിലെ വര്‍ണ്ണ പ്രപഞ്ചം....


ത്രിവര്‍ണ്ണ ചപ്പാത്തി.

ശരവണ ഭവനിലെ ചില്ലി പരാഥ കഴിച്ച ഓര്‍മയില്‍  ചേരുവകള്‍ ഊഹിച്ച് ചേര്‍ത്ത്  ഉണ്ടാക്കിയ ചില്ലി ചപ്പാത്തി...

ആഘോഷ നിറങ്ങള്‍..

സ്വാതന്ത്ര്യ ദിനാഘോഷം 2012.. ;-))))Sunday, 12 August 2012