Sunday, 22 October 2017

Home-dream..

A home can make a dream, but a dream (alone) can't make a home..

Wednesday, 18 October 2017

മരിക്കാതിരിക്കട്ടെ!!

കോഴിക്കോട്ടുന്നുള്ള ട്രെയിൻ യാത്രയിൽ (തിരിച്ചും) പലപ്പോഴും ഏറെ വയസ്സ് ചെന്ന ഒരമ്മാമ്മയെ കാണാറുണ്ട്.. തൊലിപ്പുറത്ത് എണ്ണാൻ കഴിയാത്തത്ര ചുളിവുകൾ.. ശ്വാസ തടസ്സം കൊണ്ടാവാം പല്ലില്ലാത്ത വായ എപ്പോഴും തുറന്നിരിക്കും.. ഭിക്ഷാടനം ഉപജീവനം.. ഒരു പക്ഷെ അവരുടേതും പ്രാണരക്ഷാർത്ഥം പ്രിയരിൽ നിന്നു നടത്തിയ ഒരു പലായനം ആവാം!!! അല്ലാതെയുമാവാം...
ദാരിദ്ര്യമോ ആചാരമോ... കാരണം ഏതുമായിക്കോട്ടെ. സ്നേഹിച്ചവരുടെ കൈയ്യാൽ/ആഗ്രഹത്താൽ ഒരു മരണം ശിക്ഷ തന്നെ! അത്തരത്തിൽ ആരും മരിക്കാതിരിക്കട്ടെ!!